നാട്ടികയിൽ ലോറിയും കാറുകളും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

തൃപ്രയാറിനടുത്ത് നാട്ടികയിൽ ലോറിയും കാറുകളും കൂട്ടിയിടിച്ച് മലപ്പുറം തിരൂർ സ്വദേശികളായ മൂന്നുപേർമരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ മൂന്നരയോടെയാണ് അപകടം സംഭവിച്ചത് . കൊടൈകനാലിൽ വിനോദ യാത്ര കഴിഞ്ഞ് മടങ്ങവേആണ് അപകടം . മരിച്ച രണ്ടു പേർ തൃശൂർ മദർ ആശുപത്രിയിലും ഒരാൾ കൊടുങ്ങല്ലൂർ താലൂക്ക്ആശുപത്രിയിലുമാണ്. ഗുരുതരമായ പരിക്കേറ്റ മൂന്നുപേർ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.