അതിരപ്പിള്ളി, പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

അതിരപ്പിള്ളി ചിക്ലായി പുഴയിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. അഴീക്കോട് ലൈറ്റ് ഹൗസ് സ്റ്റോപ്പിന് കിഴക്ക് ഭാഗത്ത് തെങ്ങാകൂട്ടിൽ വീട്ടിൽ ഇർഫാൻ അലിയുടെ (15) മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ മറ്റൊരു വിദ്യാർത്ഥി കല്ലുങ്കൽ ഷക്കീറിന്റെയും മകൻ ആദിൽഷ് (14) മുങ്ങി മരിച്ചിരുന്നു.

ഇരുവരും കൊടുങ്ങല്ലൂരിൽ നിന്നും വിനോദയാത്രക്കെത്തിയ അഞ്ചംഗ സംഘത്തിലെ വിദ്യാർഥികളാണ്. അതിരപ്പിള്ളി ചിക്ലായി പുഴയിൽ കുളിക്കാനിറങ്ങിയ ഇവർ അപകടത്തിൽപ്പെടുകയായിരുന്നു.