വിലങ്ങന്നൂരിൽ കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി…

കിണറ്റിൽ വീണയാളെ തൃശ്ശൂരിൽ നിന്നുള്ള  അഗ്നി രക്ഷാ സേനയും, പീച്ചി പോലീസും ചേർന്ന് രക്ഷപ്പെടുത്തി. വിലങ്ങന്നൂരിൽ തെക്കേ പായ്ക്കണ്ടത്ത് കരിപ്പക്കല്ലിൽ ജോയിയുടെ വീട്ടിൽ ആണ് സംഭവം.

ബന്ധുവായ ജോയിയുടെ വീട്ടിൽ എത്തിയ  കോതമംഗലം സ്വദേശി തൂഴിവീട്ടിൽ ആൻറണി മകൻ മേരിദാസ് (47) ആണ്  ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്. ജോയിയുടെ വീടിന്റെ സമീപത്തുള്ള റബ്ബർ തോട്ടത്തിലെ കിണറ്റിൽആണ് മേരിദാസിനെ കണ്ടെത്തിയത്.

രാവിലെ പറമ്പിലൂടെ നടക്കാൻ ഇറങ്ങിയ മേരീദാസ് കാൽവഴുതി വീണതാണെന്നാണ് കരുതുന്നത്. വീഴ്ചയിൽസാരമായി പരിക്കേറ്റ ഇയാളെ മുളങ്കുന്നത്തുകാവ് മെഡിക്കൽ  കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.