
എടതിരിഞ്ഞി മരോട്ടിക്കൽ സെന്ററിൽ വെച്ച് വയോധികയെ ഇടിച്ച് തെറിപ്പിച്ച് വാഹനം നിർത്താതെ പോയകേസിൽ പ്രതി പിടിയിൽ. എടതിരിഞ്ഞി മരോട്ടിക്കൽ തൈവളപ്പിൽ വീട്ടിൽ തങ്കമണിക്കാണ് (82) അപകടത്തിൽഗുരുതരമായി പരിക്കേറ്റത്. എപ്രിൽ 11 ന് രാവിലെ ആയിരുന്നു സംഭവം.
ചെന്ത്രാപ്പിന്നി പറാപറമ്പത്ത് വീട്ടിൽ അക്ഷയ് (27) നെയാണ് കാട്ടൂർ പോലീസ് ഈകേസിൽ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുടയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാൾ രാവിലെ സ്കൂട്ടറിൽ ജോലിക്ക്പോകുമ്പോൾ ആയിരുന്നു അപകടം. തങ്കമണി തലയിൽ രക്തം കട്ടപിടിച്ചും വാരിയെല്ലുകൾ ഒടിഞ്ഞും ഗുരുതരപരിക്ക് പറ്റി ചികിത്സയിലാണ്.
നേരിട്ട് ഒരു തെളിവും ലഭിക്കാതിരുന്ന കേസിൽ നിരവധി സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ച് നൂതനമായശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെയാണ് കാട്ടൂർ പോലീസ് ഈ കേസ് തെളിയിച്ചത്.