ആകാശപ്പാത ഒരുക്കിയതിന് കോർപറേഷന് ഹഡ്കോ അവാർഡ്

അപകടങ്ങൾ കുറയ്ക്കാൻ ശക്തൻ സ്റ്റാൻഡിൽ ആകാശപ്പാത ഒരുക്കിയതിന് കോർപറേഷന് ഹഡ്കോഅവാർഡ്. നഗര ഗതാഗത പ്രശ്നങ്ങൾ ലഘൂകരിക്കാനുള്ള മാതൃക ഒരുക്കിയതിനാണ് 2022- 23ലെ അവാർഡിന് കോർപറേഷൻ തെരഞ്ഞെടുക്കപ്പെട്ടത്.

ഹഡ്കോ സ്ഥാപിത ദിനമായ ഏപ്രിൽ 25ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ആണ് അവാർഡ്സമ്മാനിക്കുക. അമൃത് പദ്ധതിയിലുൾപ്പെടുത്തി ശക്തൻ സ്റ്റാൻഡിൽ ഒരുക്കിയ ആകാശപ്പാത മികച്ചമാതൃകയാണെന്ന് ജൂറി വിലയിരുത്തി.

ആകാശപ്പാത പണികൾ ദ്രുതഗതിയിൽ മുന്നേറുകയാണ്. ചവിട്ടുകൾക്കു പുറമെ മുകളിലേക്ക് കയറാൻ രണ്ട്ലിഫ്റ്റുകളുടെ പണികൾ പൂർത്തിയായി വരികയാണ്. രണ്ട് ലിഫ്റ്റുകൾകൂടി നിർമിക്കും. അതു കഴിഞ്ഞാൽജനങ്ങൾക്ക് സമർപ്പിക്കുമെന്ന് മേയർ എം കെ വർഗീസ് അറിയിച്ചു.