തൃശൂർ പൂരം ഇങ്ങെത്തി.. കൊടിയേറ്റം നാളെ 11:30 ന്..

THRISSUR_POORAM_ICL

തൃശൂർ പൂരം കൊടിയേറ്റം നാളെ . പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂരങ്ങൾ എഴുന്നള്ളിക്കുന്നക്ഷേത്രങ്ങളിലും തൃശൂർ പൂരത്തിന് നാളെ കൊടിയേറും.

തിരുവമ്പാടിയിൽ രാവിലെ 11.30നും 11.45നും ഇടയിലാണ് കൊടിയേറ്റ്. ശ്രീകോവിലിൽനിന്നു പൂജിച്ചുനൽകുന്ന കൊടിക്കൂറ ദേശക്കാർ കൊടിയേറ്റും. പാറമേക്കാവിൽ ദേശക്കാർ ഉച്ചയ്ക്ക് 12ന് കൊടിയേറ്റും.

ലാലൂർ കാർത്യായനി ക്ഷേത്രത്തിൽ രാവിലെ 8നും 8.15നും ഇടയിലും അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിൽ11നും 11.15 നും ഇടയിലുമാണ് കൊടിയേറ്റ്. ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രത്തിൽ വൈകിട്ട് 5നുംകണിമംഗലം ശാസ്താ ക്ഷേതത്തിൽ വൈകിട്ട് 6.30നും കുറ്റൂർ നെയ്തലക്കാവിലും ചിയ്യാരം പൂക്കാട്ടിക്കരകാരമുക്ക് ഭഗവതി ക്ഷേത്രത്തിലും സന്ധ്യയ്ക്ക് ദീപാരാധനയ്ക്കു ശേഷവും കൊടിയേറും. കിഴക്കുംപാട്ടുകരപനമുക്കും പിള്ളി ധർമശാസ്താ ക്ഷേത്രത്തിൽ വൈകിട്ട് 6.30നും 7.30നും ഇടയിലും ചൂരക്കാട്ടുകര ദുർഗാദേവിക്ഷേത്രത്തിൽ രാത്രി 8.30നുമാണ് കൊടിയേറ്റ് 30 നാണ് പൂരം.