അനിൽകുമാറിന് തുണയായി ജനമൈത്രി പോലീസ്..

എല്ലാ അർഥത്തിലും ജനങ്ങളുടെ സേവകരും കാവൽക്കാരുമായി മാറുകയാണ് പോലീസ് സേന.അതുകൊണ്ട് തന്നെയാണ് സ്ഥിരമായി കഴിക്കുന്ന മരുന്ന് തീർന്നപ്പോൾ അനിൽകുമാറിന് സംശയമൊന്നുമില്ലാതെ പോലീസിനോട് ആവശ്യപ്പെടാൻ തോന്നിയത്.കാട്ടൂർ ജനമൈത്രി പോലീസ് സ്റ്റേഷൻ എസ്.ഐ. വിമലിനോടാണ് അനിൽകുമാർ ഫോണിൽ വിളിച്ച്‌ സഹായമഭ്യർത്ഥിച്ചത്.
തുടർന്ന് എസ്.ഐ.യുടെ നിർദേശപ്രകാരം ജനമൈത്രി ബീറ്റ് ഓഫീസർമാരായ മണി, വിപിൻ കൊല്ലാറ എന്നിവർ തൃശ്ശൂരിൽനിന്ന്‌ മരുന്ന്‌ വാങ്ങി താണിശ്ശേരി അണക്കത്തി അനിൽകുമാറിന്റെ വീട്ടിലെത്തിച്ചു. നാട്ടിലെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും മരുന്നു കിട്ടാതെ വന്നപ്പോഴാണ് ലോട്ടറി വിറ്റ് ഉപജീവനം നയിക്കുന്ന അനിൽകുമാർ
ജനമൈത്രി പോലീസിനെ സമീപിച്ചത്. മരുന്ന് സമയത്ത് എത്തിച്ചു നൽകിയ പോലീസിനോട് വളരെയധികം നന്ദിയും കടപ്പാടും ഉണ്ടെന്ന് അനിൽകുമാർ പറഞ്ഞു.