ഗുരുവായൂരിൽ അക്ഷയതൃതീയ സ്വർണ ലോക്കറ്റ് വരുമാനം 26 ലക്ഷം

ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ ദിനത്തിൽ സ്വർണ ലോക്കറ്റുകളിൽനിന്ന് 26.02 ലക്ഷം രൂപയുംവെള്ളി ലോക്കറ്റുകളിൽനിന്ന് 1.83 ലക്ഷം രൂപയും വരുമാനം.

പൂജിച്ച സ്വർണം, വെള്ളി ലോക്കറ്റുകളിൽ നിന്നുള്ള വരുമാനം 27. 85 ലക്ഷം രൂപ. സ്വർണ ലോക്കറ്റുകൾ 2 ഗ്രാമിന്റെ 87 എണ്ണവും 3 ഗ്രാമിന്റെ 21 എണ്ണവും 5 ഗ്രാമിന്റെ 22 എണ്ണവും 10 ഗ്രാമിന്റെ 10 എണ്ണവും 407 വെള്ളിലോക്കറ്റുകളും ക്ഷേത്രത്തിൽ വഴിപാട് ചെയ്ത് വാങ്ങി.