കുന്നംകുളം നഗരസഭാ ഓഫീസിനടുത്ത് ഡോക്ടറുടെ വീട്ടിൽ കവർച്ച

കുന്നംകുളം നഗരസഭാ ഓഫീസിനടുത്ത് ഡോക്ടറുടെ വീട്ടിലാണ് കവർച് നടന്നത് . നഗരസഭാ ഓഫീസിന്സമീപം താമസിക്കുന്ന ഡോ വരുൺ ലക്ഷ്മണന്റെ വീട്ടിലാണ് മുകൾ നിലയിലെ വാതിൽ തുറന്നാണ്‌ കവർച്ചനടത്തിയിട്ടുള്ളത്‌. നാലു പവൻ സ്വർണ്ണാഭരണം മോഷണം പോയിട്ടുണ്ട്.

കുന്നംകുളത്ത്‌ വീട്ടിൽ വാടകക്ക് താമസിച്ചു വരുന്ന ഡോക്ടർ കണ്ണൂർ സ്വദേശിയാണ്. വിഷുവിന്‌കുടുംബവുമായി വിദേശത്തേക്ക്‌ പോയ കുടുംബം ഇതുവരെ തിരിച്ചെത്തിയിട്ടില്ല. വെള്ളിയാഴ്ച വീട്ടിലെജോലിക്കാരൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കുന്നംകുളം പോലീസ് അന്വേഷണംആരംഭിച്ചു.