
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് അതിഥിയായി ‘വൈഗ’യെത്തി. ഏഷ്യയിലെ ഏറ്റവും വലിയസുവോളജിക്കൽ പാർക്ക് ആയ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക് എത്തിയ ആദ്യ അതിഥി ആണ് വയനാട്ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി നാടിനെ വിറപ്പിച്ച പെൺ കടുവയായ ’വൈഗ’.
13 വയസുണ്ട് വൈഗക്ക് . നെയ്യാർ സിംഹസഫാരി പാർക്കിലെ പരിപാലന കാലത്തിന് ശേഷമാണ് പുത്തൂർസുവോളജിക്കൽ പാർക്കിലേക്കെത്തിച്ചത്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെ തുടർന്നാണ്തൃശൂരിലേക്കുള്ള മാറ്റം. പ്രത്യേകമൊരുക്കിയ കൂട്ടിലാക്കി ശനിയാഴ്ച രാവിലെ രാവിലെ 6.45 ഓടെ പുത്തൂര്സുവോളജിക്കല് പാര്‍ക്കില്‍ എത്തിച്ചു.