
തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി. റെയിൽവേ പോലീസും ബോംബ്സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലെ ഇരിപ്പിടത്തില്‍ ഉപേക്ഷിച്ച നിലയിലുള്ള ബാഗിൽ നിന്നുമാണ് കഞ്ചാവ്കണ്ടെടുത്തത്. പോലീസ് ഡോഗ് സ്റ്റെഫി ആണ് കഞ്ചാവ് കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ബാഗ്ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടതാകാമെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.