ഇത്തവണ പൂരത്തിന് കംപാർട്മെന്റുകളാക്കി തിരിച്ചുള്ള സുരക്ഷാ ക്രമീകരണരീതിയാണ് കൈക്കൊള്ളുന്നതെന്ന് കലക്ടർ

thrissur_pooram_snow_view

കടുത്ത വേനലിൽ കനത്ത സുരക്ഷയൊരുക്കി തൃശൂർ പൂരം നടത്താനുംജില്ലാ ഭരണകൂടം വിളിച്ചു കൂട്ടിയഅടിയന്തര യോഗത്തിൽ തീരുമാനം. കൂടുതൽ മുൻകരുതലും സുരക്ഷാ മാനദണ്ഡങ്ങളും നടപ്പാക്കാൻ വിവിധവകുപ്പുകൾക്ക് കലക്ടർ നിർദേശം നൽകി. പൂരം കാണാൻ കഴിഞ്ഞ വർഷത്തെക്കാൾ 25% കൂടുതൽ ആളുകൾഎത്തുമെന്ന് കണക്കുകൂട്ടൽ.

ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കലക്ടർ വി.ആർ.കൃഷ്ണ തേജ, സിറ്റി പൊലീസ് കമ്മിഷണർഅങ്കിത് അശോകൻ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും ദേവസ്വം ഭാരവാഹികളുടെയും യോഗംചേർന്നത്.

ജനക്കൂട്ടത്തെ ഒന്നാകെ പരിഗണിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾക്ക് പകരം കംപാർട്മെന്റുകളാക്കി തിരിച്ചുള്ളരീതിയാണ് ഇത്തവണ കൈക്കൊള്ളുന്നതെന്ന് കലക്ടർ പറഞ്ഞു.

ഒന്നര ലക്ഷം മുതൽ രണ്ടു ലക്ഷം പേർ വരെ കുടമാറ്റം കാണാൻ സാധാരണ എത്തിച്ചേരാറുണ്ട്. ഇവർക്ക്ആവശ്യമായ കുടിവെള്ളം, മെഡിക്കൽ സേവനങ്ങൾ എന്നിവ ഉറപ്പുവരുത്തും

പൂരത്തിനെത്തിച്ചേരുന്നവർക്കും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും ആവശ്യമായ കുടിവെള്ളം വിതരണംചെയ്യേണ്ടത് കോർപറേഷനാണ്. കഴിഞ്ഞ വർഷം 50 ഇടങ്ങളിലായി ആണ് കുടിവെള്ള വിതരണംനടത്തിയിരുന്നത് , എന്നാൽ  ഇക്കുറി 100 പോയിന്റുകളിലാണ് .

സന്നദ്ധസംഘടനകളുടെ ടാപ്പുകളൂം കുടിവെള്ള വിതരണവും റൗണ്ടിലും നഗരത്തിലും ഉണ്ടാകും. കഴിഞ്ഞവർഷം15000 ലീറ്റർ സംഭാരം കോർപറേഷൻ വിതരണം ചെയ്തിടത്ത് ഇക്കുറി 30000 ലീറ്റർ ആയിരിക്കും.

കുടമാറ്റത്തിന് 3 മണിക്കൂറോളം ജനം കാത്തു നിൽക്കാറുള്ള പാറമേക്കാവ് പരിസരത്ത് 8 പോയിന്റുകളിൽസംഭാരവും കുടിവെള്ളവും പാറമേക്കാവ് ദേവസ്വം വിതരണം ചെയ്യും

ഗ്ലൂക്കോസ് ചെറുപാക്കറ്റുകളിലാക്കി വിതരണം ചെയ്യാനും പദ്ധതിയുണ്ട്.

അഗ്നിരക്ഷാ സേനയുടെ 100 സ്‌ട്രെച്ചറുകൾ തയാറാക്കുംകഴിഞ്ഞ തവണ 20 ആംബുലൻസ് ഉണ്ടായിരുന്നിടത്ത്ഇത്തവണ 37 ആംബുലൻസ്‌ ആയിരിക്കും.

കുപ്പിവെള്ളം കരുതുന്നതിനും തൊപ്പി ധരിക്കുന്നതിനും ശ്രദ്ധിക്കണം. ചൂടുകാലത്തിനു ചേർന്ന ഇളംനിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കണം. ദുരന്തനിവാരണ സേന നൽകുന്ന മുൻകരുതൽനിർദേശങ്ങൾ പാലിക്കുക.