ലോക്ക് ഡൗണിൽ പൂട്ടുവീണ നോട്ട്ബുക്ക് വ്യവസായം…m

ലോക്ക് ഡൗണിൽ പൂട്ടുവീണ നോട്ട്ബുക്ക് വ്യവസായം വലിയ പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. തൊഴിലാളികൾക്കും ഉടമകൾക്കും ഒരുപോലെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. സ്കൂളുകൾ തുറക്കുമ്പോഴേക്കും കുട്ടികൾക്ക് ആവശ്യമായ നോട്ടുപുസ്തകങ്ങൾ എത്തിക്കാൻ കഴിയുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. ഡിസംബർ മുതൽ മെയ് വരെയുള്ള കാലയളവിലാണ് ഇവിടെയുള്ള നൂറോളം
സ്ഥാപനങ്ങളിൽ പുസ്തക നിർമാണം നടക്കുന്നത്.

ഇത്തവണയും കടലാസ് ശേഖരിക്കുന്നതടക്കമുള്ള ഒരുക്കങ്ങളും പൂർത്തിയാക്കി. വായ്പയെടുത്താണ് പലരും ഒരുക്കങ്ങൾ നടത്തിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ വിഷമിക്കുകയാണ് ഇക്കൂട്ടർ. നോട്ടുപുസ്തക നിർമ്മാണത്തിന് ഇളവുകളും ഇൗ മേഖലക്ക് പ്രത്യേക പാക്കേജും വേണമെന്നാണ് ഇവർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.