ആറാംകല്ലിനടുത്ത് മിനിലോറി ഇടിച്ച് തമിഴ്നാട് സ്വദേശി മരണപ്പെട്ടു.

തൃശ്ശൂർ പാലക്കാട് റൂട്ടിൽ ദേശീയപാതയിലെ ആറാംകല്ലിൽ മിനി ലോറി ഇടിച്ച് തമിഴ്നാട് സ്വദേശിയായ ടോറസ് ലോറിഡ്രൈവർ മരിച്ചു. ഇന്നലെ  രാത്രി 9 മണിയോടെയാണ് അപകടം സംഭവിച്ചത്.

തമിഴ്നാട് ഡിണ്ടിക്കലിൽ നിന്നും തൃശൂർ കൊട്ടേക്കാട് ഹിന്ദുസ്ഥാൻ ലിവറിലേക്ക് സോപ്പുപൊടിയുമായി വന്നടോറസ് ലോറിയുടെ ഡ്രൈവർ എസ് ശിവശങ്കരൻ (56) ആണ് മരിച്ചത്.

രാത്രി സർവീസ് റോഡിലൂടെ നടന്നിരുന്ന ഇയാളെ തൃശൂർ ഭാഗത്തുനിന്നും വന്ന മിനി ലോറിഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.