മണത്തലയിൽ മിനിലോറിക്ക് പുറകിൽ നിയന്ത്രണം വിട്ട ട്രാവലർ വാൻ ഇടിച്ച് അപകടം.10 പേർക്ക് പരിക്ക്!

മണത്തല അയിനിപ്പുള്ളിയിൽ (NH66) നിർത്തിയിട്ടിരുന്ന മിനിലോറിക്ക് പുറകിൽ നിയന്ത്രണം വിട്ട ട്രാവലർവാൻ ഇടിച്ച് ഡ്രൈവർ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം.

കണ്ണൂർ സ്വദേശികളായ ട്രാവലർ ഡ്രൈവർ മലപ്പട്ടം കുറുപ്പൻകണ്ടി ഷിജിത് (27), യാത്രികരായ ഇരിക്കൂർകടങ്ങോട്ട് വൈശാഖ് (28) ഭാര്യ അമൃത (26) മകൻ ദക്ഷിൻ ധർവിക്(5) , കുറുപ്പൻകണ്ടി പുരുഷോത്തമൻ (53), ഭാര്യ ഷീജ (40), ഇരിട്ടി പെരുമ്പാല ധനുല (21), തളിപ്പറമ്പ് വീപ്പാട്ടിൽ രിശോണ (17), മലപ്പട്ട കുറുപ്പൻകണ്ടിഅൽന (20) കോഴിവണ്ടിയിലെ ജോലിക്കാരൻ മലപ്പുറം പൊന്നാനി കിഴക്കയിൽ മുഹമ്മദ്‌ അനസ്(33) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ കോട്ടപ്പുറം, മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽപ്രവേശിപ്പിച്ചു.