വരന്തരപ്പിള്ളിയിൽ കുട്ടികൾ ഉൾപ്പടെ അഞ്ച് പേർക്ക് തെരുവ് നായുടെ ആക്രമണം.

വരന്തരപ്പിള്ളിയിൽ തെരുവുനായയുടെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പടെ അഞ്ച് പേർക്ക് പരിക്കേറ്റു . പൗണ്ട്ശിവജി നഗർ കുന്നത്താടൻ അഹമ്മദ് ഫർഹാൻ, ചെങ്ങാട് വീട്ടിൽ നിരജ്ഞന, പുലിക്കണ്ണി കണ്ണംതൊടിഹൈദരാലിയുടെ മകൻ അഷ്കർ എന്നിവർക്കും വടക്കുമുറിയിൽ രണ്ടാൾക്കുമാണ് തെരുവുനായയുടെകടിയേറ്റത് .

കാലിന് ഗുരുതരമായി പരിക്കേറ്റ നിരഞ്ജനയെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലുംമറ്റുള്ളവർ വിവിധ ആശുപത്രികളിലുമായി ചകിത്സക് തേടി. ആക്രമണം നടത്തിയ നായയെ പിടികൂടിനിരീക്ഷണത്തിലാക്കിയിട്ടുണ്ട്.