ഇരിങ്ങാലക്കുട – ബാംഗ്ലൂർ ആദ്യ സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് ആരംഭിച്ചു.

ബാംഗ്ലൂരിലേക്ക് ഇരിങ്ങാലക്കുടയിൽ നിന്ന്  KSRTC യുടെ ആദ്യ സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് ആരംഭിച്ചു.  ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ആണ് ബസ് സർവീസ് ഫ്ലാഗ് ഓഫ്‌ ചെയ്തത്.

എല്ലാ ദിവസവും വൈകിട്ട് 6.15ന് ഇരിങ്ങാലക്കുടയിൽ നിന്നും പുറപ്പെടുന്ന ബസ് തൃശൂർ, പെരിന്തൽമണ്ണ, മഞ്ചേരി, താമരശ്ശേരി, കൽപ്പറ്റ, മാനന്തവാടി, ശ്രീമംഗലം, മൈസൂർ വഴി പുലർച്ചെ 6.15ന് ബാംഗ്ലൂരിൽ എത്തും.

ശേഷം തിരികെ ബാംഗ്ലൂരിൽ നിന്നും രാത്രി 11 മണിക്ക് പുറപ്പെടുന്ന ബസ് മൈസൂർ, ഗുണ്ടൽപേട്ട്, നിലമ്പൂർ, പെരിന്തൽമണ്ണ, തൃശൂർ വഴി രാവിലെ 8.25ന് ഇരിങ്ങാലക്കുടയിൽ തിരിച്ചെത്തുകയും ചെയ്യും.