മാടക്കത്തറ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു. റവന്യൂ വകുപ്പ് ഇനി ‘ടോട്ടൽ സ്മാർട്ട്.

മാടക്കത്തറ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം റവന്യു മന്ത്രി കെ രാജൻ നിർവഹിച്ചു. രണ്ടുവർഷത്തിനുള്ളിൽ ഒരു കുടുംബത്തിൽ നിന്ന് ഒരാളെങ്കിലും മൊബൈലിലൂടെ റവന്യൂ സേവനം നേടുന്നതാണ്സർക്കാർ ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ രാജൻ.

മെയ് മാസം മുതൽ റവന്യൂ സാക്ഷരത നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. നവംബർ ഒന്നിന് റവന്യൂ വകുപ്പിൽസമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കും. സങ്കീർണതകൾ നിറഞ്ഞ രേഖകളും ക്രയവിക്രയങ്ങളുംവിരൽത്തുമ്പിൽ ലഭ്യമാക്കുന്നതോടെ റവന്യൂ വകുപ്പിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ വില്ലേജ് ഓഫീസ് മന്ദിരങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി രൂപയാണ് ഇതിനായി മാറ്റി വച്ചത്. ഒരുവില്ലേജ് ഓഫീസ് കെട്ടിടത്തിന് 44 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഫ്രണ്ട് ഓഫീസ്, റെക്കോർഡ് റൂം, പബ്ലിക്ടോയ്‌ലറ്റ്, വെയ്റ്റിംഗ് ഏരിയ, വീൽ ചെയർ റാമ്പ് തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ്മാടക്കത്തറ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം പൂർത്തീകരിച്ചത്.

മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദ്രമോഹൻ അധ്യക്ഷയായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻറ് കെ ആർ രവി, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, സബ് കളക്ടർ മുഹമ്മദ് ഷഫീക്ക്, നിർമിതികേന്ദ്രം റീജനൽ ഡയറക്ടർ എം സതീദേവി, തഹസിൽദാർ ടി ജയശ്രീ, വിവിധ ജനപ്രതിനിധികൾതുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.