തൃശൂര്‍ അതിരൂപതയുടെ 101 ചാക്ക് അരിയും, പോലീസിന്റെ ഒരു ലോഡ് പച്ചക്കറിയും സമൂഹ അടുക്കളയിലേക്ക്…

തൃശൂര്‍ അതിരൂപത നൽകിയ 101 ചാക്ക് അരിയും തൃശൂർ ഈസ്റ്റ് സി.ഐ. ശ്രീ. ലാല്‍കുമാറിന്‍റെ നേതൃത്വത്തില്‍ സംഭരിച്ച ഒരു ലോഡ് പച്ചക്കറിയും കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് കൈമാറി.മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ എന്നിവർ ചേർന്ന് സാധനങ്ങൾ ഏറ്റുവാങ്ങി.
തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, തൃശൂർ ഈസ്റ്റ് സി.ഐ ശ്രീ. ലാൽ കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.