തൃശൂര്‍ നഗരത്തില്‍ രണ്ട് പൂരപന്തലുകള്‍ക്ക് കാല്‍നാട്ടി. ഏപ്രില്‍ മുപ്പതിനു തൃശൂര്‍ പൂരം.

ഏപ്രില്‍ മുപ്പതിനു തൃശൂര്‍ ഒരുങ്ങിത്തുടങ്ങി. പൂര നഗരിയിൽ രണ്ട് പൂരപന്തലുകള്‍ക്ക് കാല്‍നാട്ടി. നിറപകിട്ടുള്ള മൂന്നു പന്തലുകളാണ പൂരത്തിന്റെ വരവറിയിച്ച് സ്വരാജ് റൗണ്ടില്‍ ഉയരുന്നത്. തിരുവമ്പാടി ദേശക്കാര്‍ നടുവിലാലിലും, നായ്ക്കനാലിലും പന്തലിനു കാല്‍നാട്ടി. ജന പ്രതിനിധികളേയും ദേശക്കാരേയും സാക്ഷിനിര്‍ത്തിയായിരുന്നു പന്തല്‍കാല്‍നാട്ടു കര്‍മം നടന്നത്.

ഇക്കുറി കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ പേരെ സ്വരാജ് റൗണ്ടില്‍ വെടിക്കെട്ട് കാണാന്‍ നിര്‍ത്തുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ കൃഷ്ണതേജയും പന്തല്‍ കാല്‍നാട്ടു കര്‍മത്തിനെത്തിയിരുന്നു.