തടയണ തകര്‍ന്നു: നാടിനെ ആശങ്കയിലാക്കി പട്ടിക്കാടില്‍ വരള്‍ച്ചാ ഭീഷണി.

തൃശൂര്‍ പട്ടിക്കാടില്‍ നൂറിലേറെ കുടുംബങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന തടയണ തകർന്നു. തടയണ തകര്‍ന്നതോടെ കടുത്ത ആശങ്കയിലാണ് നാട്ടുകാര്‍. പ്രദേശത്ത് വരള്‍ച്ചാ ഭീഷണിയും രൂക്ഷമായി.. പട്ടിക്കാടിലെ ധര്‍മപാലന്‍ കടവിലാണ് തടയണ തകര്‍ന്നത്. മൂന്നു പതിറ്റാണ്ട് പഴക്കമുള്ള തടയണില്‍ നിന്നാണ് പ്രദേശത്തെ കാര്‍ഷിക ആവിശ്യങ്ങള്‍ക്കും കുടിവെള്ളത്തിനും വെള്ളമെത്തിച്ചിരുന്നത്.

നൂറിലേറെ കുടുംബങ്ങൾക്ക് പുറമെ 250 ഏക്കര്‍ കൃഷി ഭൂമിയും ഈ തടയണയെ ആശ്രയിച്ചാണ് നില നിന്നിരുന്നത്. കഴിയുന്നതും വേഗത്തില്‍ മറ്റൊരു തടയണ നിര്‍മിക്കണമെന്നാണ് നാട്ടുക്കാർ ആവശ്യപ്പെടുന്നത്. അടിയന്തരമായി ഇവിടെ വെള്ളം കെട്ടി നിര്‍ത്തിയില്ലെങ്കില്‍ മേഖല ഇതുവരെ കാണാത്ത വരള്‍ച്ച നേരിടേണ്ടി വരുമെന്നുള്ള ആശങ്കയിലാണ് നാട്ടുക്കാർ..