അടയ്ക്കാ മോഷണമാരോപിച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

അടയ്ക്കാ മോഷണമാരോപിച്ച് സന്തോഷ് (32)​ എന്ന യുവാവിനെ മർദ്ദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി തൃശ്ശൂർ കിള്ളിമംഗലത്ത് ആണ് സംഭവം. സംഭവത്തിൽ അടയ്ക്കാ വ്യാപാരി അബ്ബാസ്,​ സഹോദരൻ ഇബ്രാഹിം,​ ബന്ധുവായ അൽത്താഫ്,​ അയൽവാസി കബീർ, എന്നിവരാണ് അറസ്റ്റിലായത്.

പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് ചേലക്കര പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ മർദ്ദനത്തിനിരയായ സന്തോഷ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അറസ്റ്റിലായ അടയ്ക്കാ വ്യാപാരിയായ അബ്ബാസിന്റെ വീട്ടിൽ നിന്നും സ്ഥിരമായി അടയ്ക്ക മോഷണം പോകാറുണ്ടായിരുന്നു. വീടിന് സമീപം വച്ച സിസിടിവി ദൃശ്യങ്ങളിലും സന്തോഷിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. സംഭവമറിഞ്ഞ് ചേലക്കര പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.