
തൃശൂർ – കുന്നംകുളം വെസ്റ്റ് മങ്ങാട് ബിജെപി പ്രവർത്തകൻ ഗൗതം സുധീർ എന്നയാൾക്ക് കുത്തേറ്റു. സിപിഎം മങ്ങാട് ബ്രാഞ്ച് സെക്രട്ടറി ഷാജു എന്നയാളാണ് സുധീറിനെ കുത്തി പരിക്കേൽപ്പിച്ചതെന്നു പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിന് പിന്നിൽ സിപിഐ എം പ്രവർത്തകരാണെന്ന് ബി ജെ പിയും ആരോപിച്ചു.
രാത്രി 8 മണിയോടെ ആയിരുന്നു സംഭവം , സംഭവത്തെ തുടർന്ന് സുധീറിനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.