ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വിവിധ ബാങ്കുകൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ ബാങ്കുകൾ സംഭാവന നൽകി.
വെള്ളറക്കാട് സർവ്വീസ് സഹകരണ ബാങ്ക്, വെള്ളാറ്റഞ്ഞൂർ സര്‍വ്വിസ് സഹകരണ ബാങ്ക്,വേലൂർ പഞ്ചായത്ത് കാർഷിക കാർഷികേതര സഹകരണ സംഘം എന്നീ ബാങ്കുകളാണ് തുക നൽകിയത്. ബാങ്കുകൾ യഥാക്രമം 12,45,748 രൂപ, 17,80,220 രൂപ,75,000 രൂപ വീതമാണ് സംഭാവന നൽകിയത്.ബാങ്ക് വിഹിതം, ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം, പ്രസിഡണ്ടിന്‍റെ ഒരു മാസത്തെ ഒാണറേറിയം, ഭരണസമിതി അംഗങ്ങളുടെ ഒരു മാസത്തെ സിറ്റിംഗ് ഫീസ് എന്നിങ്ങനെയാണ് ബാങ്കുകൾ തുക സമാഹരിച്ചത്.ഇൗ തുകകൾ വിവിധ ചടങ്ങുകളിലായി മന്ത്രി എ. സി മൊയ്തീൻ ഏറ്റുവാങ്ങി.ബാങ്ക് പ്രസിഡൻ്റുമാരായ എം.ടി വേലായുധൻ മാസ്റ്റർ, എ.എൻ സോമനാഥൻ, കെ.എൻ ജയപ്രകാശ്, ബാങ്ക് സെക്രട്ടറിമാരായ ജയശ്രീ, പി.എസ് പ്രസാദ്, പി.പ്രിയ, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രമണി രാജൻ, കുന്നംകുളം അസിസ്റ്റന്റ് രജിസ്ട്രാർ നാരായണൻ ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവരും വിവിധ ചടങ്ങുകളിൽ പങ്കെടുത്തു.