തളിക്കുളത്ത് സംഭവിച്ച വാഹനാപകടത്തിൽ മരണ സംഖ്യ മൂന്നായി.

Thrissur vartha

തളിക്കുളത്ത് ഗുരുവായൂർ ഭാഗത്തേക്ക് പോയിരുന്ന കാർ എതിരെവന്ന ksrtc ബസ്സിലിടിച്ച് മരണത്തിനു കീഴടങ്ങിയവരുണ്ടേ എണ്ണം മൂന്നായി. സംഭവത്തിൽ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ(81), ഭാര്യ പാറുക്കുട്ടി(79) എന്നിവർ മരണപ്പെടുകയും കാറിലുണ്ടായിരുന്ന മറ്റു 3 പേര് ഗുരുതര പരിക്കുകളുമായി ചികിത്സയിലുമായിരുന്നു.

മരണപ്പെട്ടവരുടെ മകൻ ഷാജു ഭാര്യ ശ്രീജ, ഇവരുടെ മകൾ അഭിരാമി എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇതിൽ പതിനൊന്നുകാരിയായ അഭിരാമിയും മരണത്തിനു കീഴടങ്ങിയതോടെ മരണ സംഖ്യ മൂന്നായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.