വാഹനാപകടത്തിൽ രണ്ട് മരണം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്..

തളിക്കുളത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ(81), ഭാര്യ പാറുക്കുട്ടി(79) എന്നിവരാണ് മരിച്ചത്. മകൻ ഷാജു ഭാര്യ ശ്രീജ, മകൾ അഭിരാമി എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.