തൃപ്രയാറിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.

സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു. വലപ്പാട് സ്വദേശിനി കളരിക്കൽ വീട്ടിൽ മഞ്ജുള (45 വയസ്സ്), മകൾ അഭിഗ്ന (18 വയസ്സ് ) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തൃപ്രയാർ ആക്ട്സ് പ്രവർത്തകർ വലപ്പാട് ദയ എമർജൻസി കെയറിൽ പ്രവേശിപ്പിച്ചു. തൃപ്രയാർ വലപ്പാട് പ്രിയ സെന്ററിൽ വെച്ചായിരുന്നു അപകടം.