തൃശ്ശൂർ ജില്ലയിലെ അവസാനകോവിഡ് ബാധിതനും ഇന്ന് ആശുപത്രി വിടും

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോവിഡ് ബാധിതനായ വ്യക്തിയുടെ ഫലം നെഗറ്റീവായി.മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തീരുമാനമെടുത്ത ശേഷം ഞായറാഴ്ച ഡിസ്ചാർജ്ജ് ചെയ്യുമെന്നാണ് വിവരം. ഇതോടെ തൃശൂർ ജില്ലയിൽ കോവിഡ് 19 രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മുഴുവൻ ആളുകളും രോഗവിമുക്തരായി.ഇതുവരെ പതിമൂന്ന് പേർക്കാണ് ജില്ലയിൽ അസുഖം സ്ഥിരീകരിച്ചത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത് 4552 പേരും, ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്ന 10 പേരും ഉൾപ്പെടെ ആകെ 4562 പേരാണ് നിരീക്ഷണത്തിലുളളത്.