കലക്ടറേറ്റിൽ മാസ്ക് നിർബന്ധം…

കലക്ടറേറ്റിൽ ഇന്ന് മുതൽ മാസ്ക് നിർബന്ധമാക്കി. എല്ലാ ജീവനക്കാരും ഇന്നു മുതൽ മാസ്ക് ധരിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും കലക്ടർ അറിയിച്ചു. കലക്ടറേറ്റിൽ എത്തുന്ന പൊതു ജനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാസ്ക് ധരിക്കണമെന്നും നിർദേശത്തിലുണ്ട്.