ടി എൻ പ്രതാപൻ എം പി യുടെ സൗജന്യ മരുന്നു വിതരണ പദ്ധതിയായ അതിജീവനത്തിന് തുടക്കമായി..

തൃശൂർ ലോകസഭാ മണ്ഡലത്തിലെ വൃക്ക, കരൾ, ഹൃദയ സംബന്ധിയായ രോഗികൾക്ക് ലോക്ഡൗൺ കാലത്ത് ജീവൻരക്ഷാ മരുന്നുകൾ വിതരണം ചെയ്യുന്ന ‘അതിജീവനം’ പദ്ധതിയുടെ ഉദ്‌ഘാടനം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ. വി എസ് സുനിൽകുമാർ നിർവ്വഹിച്ചു.


ലോക്ഡൗൺ സമയത്ത് ജീവൻരക്ഷാ ഔഷധങ്ങൾ ലഭിക്കാത്ത രോഗികൾക്കുള്ള ടി.എൻ. പ്രതാപൻ എം.പി.യുടെ സൗജന്യ മരുന്നുവിതരണത്തിനാണ് ഇന്ന് തുടക്കമായത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള, കാൻസർ, വൃക്ക, കരൾ, ഹൃദയസംബന്ധമായ രോഗമുള്ളവർക്ക് മാത്രമാണ് സൗജന്യ മരുന്നുവിതരണം നടത്തുന്നത്. ഒാൾ കേരള കെമിസ്റ്റ് ആൻഡ്‌ ഡ്രഗിസ്റ്റ് അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി. ഇൗ പദ്ധതിയിലൂടെ എം.പി. ഓഫീസിൽ ടെലിഫോൺ മുഖാന്തരം രജിസ്റ്റർ ചെയ്ത രോഗികൾക്ക് മരുന്നുകൾ സാമൂഹികപ്രവർത്തകർ നേരിട്ട് വീടുകളിൽ നൽകും. മേയർ അജിത വിജയൻ, മുതിർന്ന കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.