കലാമണ്ഡലം ദേവകി അന്തരിച്ചു..

ഓട്ടൻതുള്ളൽ കലാകാരി കലാമണ്ഡലം ദേവകി (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എരുമപ്പെട്ടി നെല്ലുവായ് സ്വദേശിനിയാണ്. തുള്ളൽക്കലയിലെ ആദ്യ വനിത കൂടിയാണ് കലാമണ്ഡലം ദേവകി. ക്ലാസ്സിക്കൽ നൃത്തവും കഥകളിയും ചെയ്തിരുന്നു.