ഇന്നലെയും രാജ്യത്ത് ഏറ്റവുമധികം പേർ കോവിഡ് ബാധിതരായത് കേരളത്തിൽ..

ഇന്നലെയും രാജ്യത്ത് ഏറ്റവുമധികം പേർ കോവിഡ് ബാധിതരായത് കേരളത്തിലാണ്, 1404 കേസുകൾ. ഹിമാചൽപ്രദേശാണു രണ്ടാമത്: 212 കേസുകൾ. കേരളത്തിൽ 8229 ആക്ടീവ് കേസുകൾ ഉണ്ട്. ഇന്നലെ 500 പേർ കോവിഡ് മുക്തരായി. നേരത്തെ മരിച്ച ഏഴുപേർ കോവിഡ് ബാധിതരായിരുന്നു എന്ന് കണ്ടെത്തി.