പൂരമില്ലാത്ത ഇൗ പൂരക്കാലത്തും പൂരപ്രേമിസംഘത്തിനു വിശ്രമമില്ല. ലോക്ക് ഡൗൺ കാലത്ത് ഇവർ
സർക്കാരിന് കൈമാറിയത് രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന മരുന്ന്. പൂരത്തിന് മുന്നോടിയായി ആദിവാസി കോളനിയിൽ മെഡിക്കൽ ക്യാമ്പിനായി ഇവർ ശേഖരിച്ച മരുന്നാണ് ഇപ്പോൾ വിട്ടുനൽകിയത്. താലൂക്ക് ആശുപത്രികൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എന്നിവയിലേക്ക് മരുന്നുകൾ വിതരണം ചെയ്യുന്ന കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡിനാണ് മരുന്നുകൾ എത്തിച്ചു നൽകിയത്. അർഹരായവരുടെ കൈകളിൽ മരുന്നെത്തിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പൂരപ്രേമിസംഘം പ്രസിഡന്റ് ബൈജു താഴേക്കാട്ട് മരുന്നുകൾ ആരോഗ്യകേരളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. സതീശന് നൽകിക്കൊണ്ട് പറഞ്ഞു.