വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പിടിച്ചു.. യുവാവിന് ദാരുണാന്ത്യം..

ദേശീയപാത 66 വാടാനപ്പള്ളി തളിക്കുളം കച്ചേരിപ്പടിയിൽ ബൈക്കും മിനി ടെമ്പോയും കൂട്ടിയിടിച്ച് ബൈക്കിന് തീ പിടിച്ചു. ബൈക്ക് യാത്രികനായ ചേറ്റുവ സ്വദേശി പണിക്ക വീട്ടിൽ മെഹബൂബിന്റെ മകൻ റിസ്വാൻ (25) ആണ് മരിച്ചത്. രാത്രിയിലായിരുന്നു അപകടം. ടെമ്പോയിലുണ്ടായിരുന്ന തളിക്കുളം, വളാഞ്ചേരി സ്വദേശികളായ മൂന്ന് പേരെ പരിക്കുകളോടെ ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിൽ പ്രവേശിച്ചു.