വേനൽ മഴയ്ക്ക് സാധ്യത..

rain-yellow-alert_thrissur

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഇന്നലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴ ലഭിച്ചു. കഴിഞ്ഞ രണ്ടു ദിവസം തുടർച്ചയായി പുനലൂരിലും മഴ പെയ്തിരുന്നു. കോട്ടയം, കൊച്ചി എന്നിവിടങ്ങളിൽ തിങ്കളാഴ്ച വേനൽ മഴ പെയ്തതായി കാലാവസ്ഥ വകുപ്പിന്റെ മാപിനിയിൽ രേഖപ്പെടുത്തി. ഇന്ന് കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടു കൂടിയ വേനൽ മഴയ്ക്കു സാധ്യത ഉണ്ടെന്നാണു പ്രവചനം. മധ്യകേരളത്തിലെ ചില ജില്ലകളിൽ ചൂട് 36 ഡിഗ്രി സെൽഷ്യസ് എന്ന ഉയർന്ന നിലയിലാണ്.