2023 ഫോബ്സ് ആഗോള സമ്പന്ന പട്ടിക.. 169 ഇന്ത്യക്കാർ പട്ടികയിൽ..

ലോകത്താകെ 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോബ്സ് സമ്പന്ന പട്ടികയിൽ ലൂയി വിറ്റൻ, സെഫേറ ആഡംബര ബ്രാൻ ഡുകളുടെ ഉടമയായ ബെർണാർഡ് അർണോൾട്ടാണ് 211 ബില്യൺ ഡോളർ ആസ്തിയുമായി പട്ടികയിൽ ഒന്നാമതായി എത്തിയത്. ടെസ് ലയുടെ ഇലോൺ മുസ്ക് 180 ബില്യൺ ഡോളർ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് 114 ബില്യൺ ഡോളർ എന്നിവരാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

169 ഇന്ത്യക്കാരുൾപ്പെട്ട പട്ടികയിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി (83.4 ബില്യൺ), 2, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി (47.2 ബില്യൺ), 3, എച്ച്.സി. എൽ. സ്ഥാപകൻ ശിവ് നാടാർ (25.6 ബില്യൺ) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളി. ആഗോള അതിസമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തും അദാനി ഇരുപത്തി നാലാം സ്ഥാനത്തുമാണ്.

ലോകത്തെ ശത കോടീശ്വരന്മാരുടെ പട്ടികയിൽ ആകെ 9 മലയാളികളാണ് ഇടം പിടിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി (5.3) ബില്യൺ ഇൻഫോസിസിൻ്റെ ക്രിസ് ഗോപാലകൃഷ്ണൻ (3.2 ബില്യൺ), ആർ. പി. ഗ്രൂപ്പ് ചെയർമാൻ രവി പിള്ള (3.2 ബില്യൺ), ജെംസ് എഡ്യുക്കേഷൻ സ്ഥാപകൻ സണ്ണി വർക്കി (3 ബില്യൺ),

ജോയ് ആലുക്കാസ് (2.8 ബില്യൺ), ബുർജീൽ ഹോൽഡിംഗ്സ് ചെയർമാൻ ഡോ ഷംസീർ വയലിൽ (2.2 ബില്യൺ) , ബൈജൂസിൻ്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ (2.1 ബില്യൺ) , ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ (1.8 ബില്യൺ), വി ഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി (1 ബില്യൺ) എന്നിവരാണ് സമ്പന്ന മലയാളികളിൽ മുൻ നിരയിൽ സ്ഥാനം പിടിച്ചത്.