കടയുടമയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു..

police-case-thrissur

കുന്നത്തങ്ങാടിയില്‍ വസ്ത്ര സ്ഥാപനത്തില്‍ കയറി വനിത കടയുടമയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് പിടിയിൽ. വെളുത്തൂർ സ്വദേശി ധനേഷ് ആണ് പിടിയിലായത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ധനേഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. തിരിച്ചറിയാതിരിക്കാൻ സ്ത്രീ വേഷത്തിൽ എത്തിയാണ് ധനേഷ് അതിക്രമം നടത്തിയത്. മോഷണമായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് പോലീസ്. കുന്നത്തങ്ങാടിയിൽ പ്രഭ എന്ന തുണിക്കട നടത്തുന്ന രമയെയാണ് ആക്രമിച്ചത്.