വീണ്ടും നിയമം കാറ്റിൽ പറത്തി തൃശൂരിൽ ടൂറിസ്റ്റ് ബസിന്റെ അഭ്യാസ പ്രകടനം..

വീണ്ടും നിയമം കാറ്റിൽ പറത്തി തൃശൂരിൽ ടൂറിസ്റ്റ് ബസിന്റെ അഭ്യാസ പ്രകടനം. മാള ഹോളി ഗ്രേസ് പോളിടെക്‌നിക് വിദ്യാർഥികളുടെ വിനോദയാത്രക്കായി എത്തിയ ബസാണ് കോളേജ് ഗ്രൗണ്ടിൽ അപകടകരമായ രീതിയിൽ അഭ്യാസം കാണിച്ചത്. തൃശൂരിലെ ജയ്ഗുരു ട്രാവൽസിന്റെ ബസാണ് ഇത്തരത്തിൽ നിയമം ലംഘിച്ച് അപകടകാരമായി അഭ്യാസ പ്രകടനം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.