വെട്ടേറ്റ് അഞ്ചുവയസ്സുകാരൻ മരിച്ചു..

മുപ്ലിയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വെട്ടേറ്റ അഞ്ചുവയസ്സുകാരൻ മരിച്ചു. അമ്മയ്ക്കും മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു. ആസാം സ്വദേശി നജിറുൾ ഇസ്ലാമാണ് മരിച്ചത്. അമ്മ നജിമ കാട്ടൂന് പരിക്കേറ്റു. വെട്ടിയ ആളെ മറ്റു തൊഴിലാളികൾ കെട്ടിയിട്ട് വരന്തരപ്പിള്ളി പോലീസിന് കൈമാറി.