
തൃശ്ശൂര്‍: ചാലക്കുടി പരിയാരത്ത് വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രക്കാരിയായ സ്ത്രീയെ ഇടിച്ച ശേഷം മതിലിലിടിച്ചാണ് നിന്നത്. കാല്‍നടയാത്രക്കാരിയായ പരിയാരം ചില്ലായി അന്നു (70), കാര്‍ യാത്രക്കാരി കൊന്നക്കുഴി കരിപ്പായി ആനി എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുള്ള കാര്‍ ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്. പള്ളിയിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കവേയാണ് അന്നുവിനെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് തെറിപ്പിച്ചത്.