മലക്കപ്പാറ ഗതാഗത നിയന്ത്രണം നീട്ടി..

അതിരപ്പിള്ളി ആനമല പാതയിൽ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള ഗതാഗത നിയന്ത്രണം ഏപ്രിൽ 5 വരെ നീട്ടിയതായി കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കാലാവസ്ഥ അനുകൂലമായതിനാൽ നിയന്ത്രണം തുടരണമെന്ന് കരാറുകാർ ആവശ്യപ്പെട്ടതിനെ തുടർന്നാണു നടപടി. ആശുപത്രി മുതലായ അടിയന്തര ആവശ്യങ്ങൾ അനുവദിക്കും.