എൺപത്തെട്ടുകാരനെ പരിചരിക്കാനെത്തി പീഡിപ്പിച്ച കേസിൽ അറുപത്തേഴുകാരൻ അറസ്റ്റിൽ..

കിടപ്പിലായിരുന്ന എൺപത്തെട്ടുകാരനെ പരിചരിക്കാനെത്തി പീഡിപ്പിച്ച കേസിൽ അറുപത്തേഴുകാരൻ അറസ്റ്റിൽ. പുത്തൻചിറ ചക്കാലയ്ക്കൽ മത്തായി (67)നെ മാള പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിനായിരുന്നു സംഭവം.

വിദേശത്തുള്ള മക്കളാണ് അച്ഛനെ പരിചരിക്കാനായി മത്തായിയെ ചുമതലപ്പെടുത്തിയിരുന്നത്. ഇരുവരും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. അവശനിലയിലായ എൺപത്തെട്ടുകാരനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പിന്നീട് മുറിയിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോഴാണ് ലൈംഗികമായി പീഡനത്തിനിരയാക്കുന്നതിന്റെയും ദേഹോപദ്രവമേൽപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ കിട്ടിയത്. പിന്നീട് പാലിയേറ്റീവ് കെയറിൽ ചികിത്സയിലിരിക്കെ ഫെബ്രുവരിയിൽ മരിച്ചു.