ഗൃഹനാഥന്റെ മരണം: ഭക്ഷ്യ വിഷബാധയെന്ന് സംശയം..

ചാവക്കാട്: ഗൃഹനാഥന്റെ മരണം ഭക്ഷ്യവിഷബാധയെന്ന് സംശയം. വീട്ടിലെ മറ്റു അംഗങ്ങൾ ചികിൽസയിൽ. കടപ്പുറം കറുകമാട് കെട്ടുങ്ങൽ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ പുതു വേലായി മകൻ പ്രകാശൻ (52) ആണ് മരിച്ചത്. വീട്ടിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നാണ് വിഷ ബാധയേറ്റതെന്നാണ് സംശയം.