സംസ്ഥാനത്ത് 172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.. 

സംസ്ഥാനത്ത് ഇന്നലെ 172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി.പി.ആര്‍ 4.1 ശതമാനമാണ്. കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രാജ്യത്ത് കൊവിഡ് -19, ഇന്‍ഫ്‌ളുവന്‍സ അണുബാധ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജനങ്ങളോട് ആവശ്യപ്പെട്ടു.

തീരദേശത്ത് കൊറോണ വൈറസ് ബാധിത കേസുകളുടെ എണ്ണം നേരിയ തോതില്‍ ഉയര്‍ന്നതായും സാവന്ത് പറഞ്ഞു. രാജ്യത്ത് കൊവിഡ്, ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണ്.