കുട്ടികളുടെ പ്രിയപ്പെട്ട കലക്ടർ മാമൻ ഇനി തൃശൂർ കലക്ടർ.

തൃശൂര്‍: ജില്ലാ കലക്ടറായി വി ആര്‍ കൃഷ്ണതേജചുമതലയേറ്റു. രാവിലെ ഒമ്പതരയോടെയാണ് കളക്ടറുടെ ചേംബറില്‍ പുതിയ കളക്ടര്‍ കൃഷ്ണ തേജക്ക് ഹരിത വി കുമാര്‍ ചുമതല കൈമാറിയത്.

നേരത്തെ തൃശൂരില്‍ എ കൗശിഗന്‍ കളക്ടറും ഹരിത വി കുമാര്‍ സബ് കളക്ടറുമായിരുന്ന സമയത്ത് കൃഷ്ണതേജ അസിസ്റ്റന്റ് കളക്ടറായിരുന്നു. അന്നത്തെ സബ് കളക്ടറായിരുന്ന ഹരിത വി കുമാറില്‍ നിന്നാണ് കൃഷ്ണതേജ ഇപ്പോള്‍ ജില്ലയുടെ പൂര്‍ണാധികാരം ഏറ്റെടുക്കുന്നത്.