പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ പോക്സോ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചു.

police-case-thrissur

പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ പോക്സോ കേസിലെ പ്രതിയായ പൂമല തെക്കുംകര ദേശത്ത് പറമ്പായി സ്വദേശിയായ നെല്ലുവേലിയിൽ വീട്ടിൽ ജോജോ (48) വിനെയാണ് തൃശൂർ ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി ജഡ്ജ് ബിന്ദു സുധാകരൻ 32 വർഷം തടവിനും 1,60,000 രൂപ പിഴയും ശിക്ഷ വിധി പ്രഖ്യാപിച്ചത്.

2018 നവംബർ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ പൂമലയിൽ വച്ചാണ് കേസിനാസ്പദസംഭവം നടന്നത് സംഭവത്തിനുശേഷം വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയിരുന്ന സന്ധ്യ ദേവി വി.ആർ മൊഴി എടുക്കുകയും സബ് ഇൻസ്പെക്ടർ ആയിരുന്ന കെ.സി രതീഷ് കേസ് രജിസ്റ്റർ ചെയ്ത് ആദ്യ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് ഇൻസ്പെക്ടർ െശൽവരാജ് തുടരന്വേഷണം നടത്തിയും അതിനുശേഷം സബ് ഇൻസ്പെക്ടർ ബിന്ദുലാൽ ചാർജ് കൊടുക്കുകയും ചെയ്തു.

കേസ് അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ആനന്ദനും സീനിയർ സിവിൽ പോലീസ് ഓഫീസർ സജീവ് എ.വി എന്നിവരും ഉണ്ടായിരുന്നു. പോക്സോ ഫാസ്റ്റ് ട്രാക് കോടതിയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ കെ.പി അജയകുമാർ പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായി.