കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഞായറാഴ്ച പുറത്തുവിട്ട കണക്ക് അനുസരിച്ച് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5915 ആയി. മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഓരോ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 5.3 ലക്ഷം ആയെന്നും മന്ത്രാലയം അറിയിച്ചു.
കോവിഡിന്റെ ഉദ്ഭവത്തെപ്പറ്റിയുള്ള മുഴുവൻ വിവരങ്ങളും ചൈന പുറത്തുവിടണമെന്നു ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഇതു ലോകമെമ്പാടുമുള്ള ഗവേഷകർക്ക് ലഭ്യമാക്കണം.
2019 അവസാനം കോവിഡ് ആദ്യം കണ്ടെത്തിയ വുഹാനിലെ ചന്തയിൽ വിൽപനയ്ക്കുണ്ടായിരുന്ന റാക്കൂൺ നായയുടെ (ഒരിനം കരടി) ജീനിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതു സൂചിപ്പിക്കുന്ന ഡേറ്റ ചൈന ആദ്യം പുറത്ത് വിട്ടെങ്കിലും പിന്നീട് നീക്കം ചെയ്തു. തുടർന്ന് ആണ് വിദഗ്ധർ ഇക്കാര്യം ആവശ്യപ്പെട്ടത്.