യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി…

വാടാനപ്പള്ളി: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിദേശത്ത് നിന്നും ഒരു മാസം മുമ്പ് നാട്ടിലെത്തിയ തളിക്കുളം ഇടശ്ശേരി പൊറ്റയിൽ ഖാലിദ്മോൻ മകൻ ദിൽഷാദ് (29) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 യോടെയാണ് സംഭവം.

വീടിനുള്ളിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവാവിനെ ഉടൻ സമീപവാസികൾ ചേർന്ന് എങ്ങണ്ടിയൂരിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.