തോമസിന്റെകാശു കുടുക്കകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

വീടുപണിയാൻ വേണ്ടിയാണ് തോമസ് തന്റെ കാശു കുടുക്കയിൽ നാണയ തുട്ടുകൾ സ്വരുക്കൂട്ടി തുടങ്ങിയത്.ആ സമ്പാദ്യമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരിയാരം സ്വദേശി കറുകുറ്റിക്കാരൻ വീട്ടിൽ കെ.ജെ തോമസ് സംഭാവനയായി നൽകിയത്. തൃശൂർ കോർപ്പറേഷൻ ഓഫീസിൽ കൃഷി മന്ത്രി വി എസ് സുനിൽകുമാറിന് തന്റെ സമ്പാദ്യമായ 8500 രൂപയുടെ ചില്ലറ നാണയങ്ങളാണ് തോമസ് നൽകിയത്. 10 സെന്റ് ഭൂമിയിൽ ഇടിഞ്ഞു വീഴാറായ ഒരു ചെറിയ പുരയിലാണ് തോമസിന്റെ ജീവിതം.വീടിന്റ അറ്റുകുറ്റപണികൾ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ വിദ്യാർത്ഥികൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുക്കണമെന്ന് കേട്ടത്. വിദ്യാർത്ഥി യല്ലെങ്കിലും തോമസ് തന്റെ കാശു കുടക്കകൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിക്കുകയും സുഹൃത്തുക്കളുടെ സഹായത്തോടെ മന്ത്രി സുനിൽകുമാറിന് തുക കൈമാറുകയുമായിരുന്നു. നാട്ടിലെ അറിയപ്പെടുന്ന കലാകാരനും പൊതു പ്രവർത്തകനുമാണ് തോമസ്.