പീച്ചിവെള്ളത്തിനായി അമൃത് പദ്ധതിയിൽ പുതിയ പൈപ്പ്ലൈൻ..

പീച്ചിയിൽ നിന്നു തൃശൂർ നഗരത്തിലേക്കു കുടിവെള്ളം എത്തിക്കുന്നതിനായി അമൃത് പദ്ധതിയിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നു. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയുള്ള പദ്ധതിയാണിത്.60 വർഷം പഴക്കമുള്ള പ്ലാന്റാണു പുതുക്കുന്നത്.

18.5 കിലോമീറ്റർ പൈപ്പാണു മാറ്റുന്നത്. തേക്കിൻകാടു മൈതാനിയിലെക്കു ടാങ്കിലേക്കു കൂടുതൽ വെള്ളമെത്തിക്കാനാകുമെന്നു മേയർ എം.കെ.വർഗീസ് പറഞ്ഞു. മാർച്ചിനു മുൻപു പദ്ധതി ടെൻഡർ ചെയ്തു നൽകമെന്നു കേന്ദ്രം നിർദേശിച്ചിരുന്നു. ടെൻഡർ കൗൺസിൽ അംഗീകരിച്ചു.